Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് നാദാപുരത്ത് ചത്ത കോഴിയെ വിറ്റു; ചിക്കൻ സ്റ്റാൾ അടപ്പിച്ചു

കോഴിക്കോട് : നാദാപുരം തുണേരിയിൽ ചത്ത കോഴിയെ അറുത്ത് വിറ്റതായി പരാതി. ആവോലത്തെ ചിക്കൻ സ്റ്റാൾ ഗ്രാമപഞ്ചായത്ത് അധികൃതർ അടപ്പിച്ചു. തൂണേരി ഗ്രാമ പഞ്ചായത്തിലെ ആവോലം മോദാക്കര പള്ളിയുടെ സമീപത്തുള്ള സി പി ആർ ചിക്കൻ സ്റ്റാളാണ് അടപ്പിച്ചത്. ചത്ത കോഴിയെ വില്പന നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കട പൂട്ടിച്ചത്.

മറ്റു കടകളെ അപേക്ഷിച്ചു വലിയ തോതിൽ വില കുറവിൽ ചിക്കൻ വില്പന നടത്തുന്നത് ശ്രദ്ധയിൽ പെട്ട നാട്ടുകാരിൽ ചിലർ രാത്രി എട്ടു മണിയോട് കൂടി സംശയം തോന്നി കടയിൽ പരിശോധന നടത്തിയപ്പോൾ ചത്ത നിലയിൽ ഉള്ള നിരവധി കോഴികളെ കണ്ടത്തി.

ഇതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത്‌ അധികാരികളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് പി ഷാഹിന, വാർഡ് അംഗം കെ മധു മോഹനൻ തുടങ്ങിയവർ ഉടനെ സ്ഥലത്തെത്തി പരിശോധന നടത്തി.
ചത്ത കോഴികളെ കണ്ടതിയ അടിസ്ഥാനത്തിൽ പോലീസ് സഹായത്തോട് കൂടി കട പൂട്ടിക്കുക ആയിരുന്നു. ഇന്ന് ആരോഗ്യ ഉദ്യോഗസ്ഥർ കട പരിശോധിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുന്നത് ആയിരിക്കും എന്ന് പഞ്ചായത്ത്‌ അധികൃതർ അറിയിച്ചു.

Exit mobile version