Site icon Fourteen Kerala – 14 Kerala News

അപ്പയെ സ്നേഹിച്ചവരുടെ ജയമാണിത്, എന്നിലർപ്പിച്ച വിശ്വാസത്തിന് ഭംഗം വരുത്തില്ല -ചാണ്ടി ഉമ്മൻ

കോട്ടയം : പുതുപ്പള്ളിയിലെ വിജയം അപ്പയുടെ 13 മത്തെ വിജയമായി കണക്കാക്കുന്നതായി ചാണ്ടി ഉമ്മൻ പ്രതികരിച്ചു. അപ്പയെ സ്നേഹിച്ചവരുടെ ജയമാണിത്. എന്നിലർപ്പിച്ച വിശ്വാസത്തിന് ഭംഗം വരുത്തില്ല. പുതുപ്പള്ളി വോട്ട് ചെയ്തത് വികസന തുടർച്ചക്ക് വേണ്ടിയാണ്. വികസന തുടർച്ചക്ക് ഞാനും പുതുപ്പള്ളിക്ക് ഒപ്പം ഉണ്ടാകും. ഒറ്റക്കട്ടായി പുതുപ്പള്ളിക്കായി പ്രവർത്തിക്കാം.

എനിക്ക് വോട്ട് ചെയ്തവരും ചെയ്യാത്തവരുമെല്ലാം എന്നെ സംബന്ധിച്ച് ഒരുപോലെയാണ്. ഒരുമിച്ച് ഒറ്റക്കെട്ടായി നമുക്ക് പ്രവർത്തിക്കാം. കോൺഗ്രസ് ദേശീയ നേതൃത്വത്തിനും നന്ദിയറിയിച്ച അദ്ദേഹം, പുതുപ്പള്ളിയിലെത്തിച്ച നേതാക്കൾന്മാർക്കെല്ലാം പേരെടുത്ത് പറഞ്ഞ് നന്ദിയറിച്ചു.

സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തല, എ കെ ആന്റണി, വി ഡി സതീശൻ,കെ സി വേണുഗോപാൽ,എം പി മാർ യൂത്ത് കോൺഗ്രസ്, ലീഗ് നേതാക്കൾ എന്നിവർക്ക് നന്ദി അറിയിക്കുന്നുവെന്നും ചാണ്ടി കൂട്ടിച്ചേർത്തു.

ഇന്നലെ മുതൽ നാട്ടിൽ നടക്കുന്ന സംഘർഷങ്ങൾ അവസാനിപ്പിക്കണം. അമ്പലത്തിന്റെ നടയിൽ വച്ചാണ് സംഘർഷം ഉണ്ടായത്. അത് അവസാനിപ്പിക്കണം. ഞങ്ങളുടെ പ്രവർത്തകരെ കോൺഗ്രസ് സംരക്ഷിക്കുമെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.

Exit mobile version