Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് പേരാമ്പ്രയിൽ കട അടിച്ചു തകർത്തു; അക്രമണത്തിൽ യുവതിക്ക് പരിക്ക്

കോഴിക്കോട്: പേരാമ്പ്രയിൽ കട അടിച്ചു തകർത്തു. ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. പള്ളിയത്ത് കുനിക്കും തറമ്മലങ്ങാടിക്കും ഇടയിൽ പുതിയെടുത്ത് കുനിക്ക് സമീപം മുറക്കുറ്റി ബഷീറിന്റെ കടയാണ് അടിച്ചു തകർത്തത്.

മദ്യപിച്ച് എത്തി കട അടിച്ചു തകർക്കുകയായിരുന്നു. സാധനങ്ങൾ റോഡിലേക്ക് വലിച്ചെറിയുകയും കടയിലെ ഭരണികൾ എറിഞ്ഞു തകർക്കുകയും ചെയ്തു .

കടയിലെ ഫർണീച്ചറുകൾ മുഴുവൻ പൂർണ്ണമായും നശിപ്പിച്ചിട്ടുണ്ട്. സംഭവ സമയത്ത് ബഷീറിന്റെ ഭാര്യയും മകളും മാത്രമാണ് കടയിൽ ഉണ്ടായിരുന്നത്. അക്രമണത്തിൽ പരിക്കേറ്റ ബഷീറിന്റെ ഭാര്യയെ പേരാമ്പ്ര താലൂക് ആശുപത്രിയിൽ ചികിത്സ നേടി

Exit mobile version