Site icon Fourteen Kerala – 14 Kerala News

നാദാപുരത്ത് ഹാസ്യ കലാകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ആത്മഹത്യാകുറിപ്പ് കണ്ടെത്തി

കോഴിക്കോട്: നാദാപുരത്ത് മിമിക്രി കലാകാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാകുറിപ്പ് പൊലീസ് കണ്ടെത്തി .
ജീവിതം മടുത്തുവെന്ന് കുറിപ്പ് എഴുതിവച്ചശേഷം ഷാജി ജീവനൊടുക്കുകയായിരുന്നു. ജീവിതം മടുത്തതായും താൻ തന്റെ വഴിയേ പോകുന്നുവെന്നുമാണ് കത്തിലുളളത്.

മിമിക്രി-ഹാസ്യ കലാ-നാടക വേദികളിൽ നിറസാന്നിധ്യമായിരുന്ന വളയം സ്വദേശി പിള്ളാട്ട് സി പി ഷാജി (41)യെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കാണാതായതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിൽ വീട്ടുപറമ്പിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വളയം ടൗണിൽ ഓട്ടോറിക്ഷ ഡ്രൈവറായും ഷാജി ജോലി ചെയ്തുവരികയായിരുന്നു ഷാജി. വളയം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചു. അച്ഛൻ: പരേതനായ കേളപ്പൻ, അമ്മ: ജാനു എന്നിവരാണ്.

Exit mobile version