Site icon Fourteen Kerala – 14 Kerala News

ചുരത്തിൽ വാഹന നിയന്ത്രണം ലംഘിച്ച വാഹന ഉടമയ്ക്കെതിരെ നടപടി

കോഴിക്കോട് :ഓണം അവധി ദിനത്തിൽ താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ലംഘിച്ച വാഹന ഉടമയ്ക്കെതിരെ മോട്ടർ വാഹന എൻഫോഴ്സ്മെന്റ് നടപടി. പൊലീസിന്റയും മോട്ടർ വാഹന എൻഫോഴ്സ്മെന്റിന്റെയും നിയന്ത്രണം മറികടന്നു യാത്ര ചെയ്യുകയും ഇതുകാരണം മണിക്കൂറുകളോളം ചുരം റോഡിൽ ഗതാഗതക്കു രുക്കിനിടയാകുകയും ചെയ്ത സംഭവത്തിലാണ് മലപ്പുറം പെരിന്തൽമണ്ണ സ്വദേശിക്കെതിരെ നടപടി.

ഓഗസ്റ്റ് 30 ന് വൈകിട്ട് 3.40ന് ലക്കിടി ഭാഗത്തു നിന്നു അടിവാരം ഭാഗത്തേക്കുള്ള യാത്ര യിൽ കെഎൽ 53 എൽ 5121. കാർ നാലാം വളവിൽ എത്തിയപ്പോൾ വാഹന നിര തെറ്റിച്ച് യാത്ര ചെയ്യുകയും ഇതുമൂലം മണിക്കൂറുകളോളം ഗതാഗതക്കുരുക്കിലാകുകയായിരുന്നു.മറ്റു വാഹനയാത്രക്കാർ വിവരം അറിയിച്ചപ്പോൾ പൊലീസ് എത്തി വാഹനം പിന്നോട്ട് എടുപ്പിച്ചു.ബസ് യാത്രക്കാർ എടുത്ത വീഡിയോ മോട്ടോർ വാഹന എൻഫോയ്മെന്റിന് കൈമാറി.തുടർന്ന് കൂടുതൽ അന്വേഷണത്തിനു ശേഷം വാഹന ഉടമക്ക് നോട്ടിസ് നൽകി.

Exit mobile version