Site icon Fourteen Kerala – 14 Kerala News

സംസ്ഥാനത്തെ മികച്ച എന്‍എസ്എസ് വളണ്ടിയറായി കോഴിക്കോട് സ്വദേശി രോഹിന്‍ പ്രമോദ്

കോഴിക്കോട് : സംസ്ഥാനത്തെ 2021 -22 വര്‍ഷത്തെ മികച്ച നാഷണല്‍ സര്‍വീസ് സ്‌കീം വളണ്ടിയറായി താമരശേരി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിലെ രോഹിന്‍ പ്രമോദ് തെരഞ്ഞെടുക്കപ്പെട്ടു. താമരശേരി കാരാടി പുത്തന്‍പുരയില്‍ പി.കെ പ്രമോദിന്റെയും ജഷിന പ്രമോദിന്റെയും മകനാണ്. ബി.എ. ഇംഗ്ലീഷ് വിദ്യാര്‍ത്ഥിയായ രോഹിന്‍ പ്രമോദിനെ ഐഎച്ച്ആര്‍ഡി ഡയറക്റ്ററാണ് നോമിനേറ്റ് ചെയ്തത്.

കോളേജിലെ എന്‍എസ്എസ് യൂണിറ്റ് റെഡ് റിബണ്‍ സെക്രട്ടറിയായ രോഹിന്‍ ഐഎച്ച്ആര്‍ഡിയുടെ സംസ്ഥാനതല എന്‍എസ്എസ് വളണ്ടിയര്‍ ജേതാവ് കൂടിയാണ്. കോളേജിനെ പ്രതിനിധികരിച്ച് പുതുച്ചേരിയില്‍ നടന്ന നാഷണല്‍ യൂത്ത് ഫെസ്റ്റിവല്‍, ബംഗളൂരുവില്‍ നടന്ന നാഷണല്‍ ഇന്റഗ്രേഷന്‍ ക്യാമ്പ് എന്നിവയില്‍ പങ്കെടുത്തിട്ടുണ്ട്. ജെറിന്‍ പ്രമോദ് സഹോദരനാണ്.

Exit mobile version