Site icon Fourteen Kerala – 14 Kerala News

എസ്എൻഡിപി താമരശ്ശേരി ശാഖ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു

താമരശ്ശേരി : എസ്.എൻ.ഡി.പി.യോഗം താമരശ്ശേരി ശാഖയുടെ നേതൃത്വത്തിൽ ശ്രീനാരായണ ജയന്തി ആഘോഷിച്ചു. ശ്രീ നാരായണ ഗുരുവിന്റെ നൂറ്റി അറുപത്തി ഒൻപതാം ജയന്തി ആഘോഷം മഹാഗണപതി ഹോമം, ഗുരുപൂജ, ഗുരുദേവ കീർത്തന ആലാപനം തുടങ്ങിയ വിവിധ പരിപാടികളോടെയാണ് സംഘടിപ്പിച്ചത്.

തിരുവമ്പാടി യൂണിയൻ വൈസ് പ്രസിഡന്റ് എം കെ അപ്പുക്കുട്ടൻ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് സുരേന്ദ്രൻ അമ്പായത്തോട് അദ്ധ്യക്ഷനായ പരിപാടിയിൽ, എസ് എസ് എൽ സി , പ്ലസ് ടു വിജയികളെയും , വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരേയും, മുതിർന്ന ശാഖാംഗങ്ങളേയും ആദരിച്ചു.

യൂണിയൻ കൗൺസിലർ വത്സൻ മേടോത്ത്, ശാഖ സെക്രട്ടറി വി കെ പുഷ്പാംഗദൻ, വൈസ് പ്രസിഡന്റ് വിജയൻ പൊടുപ്പിൽ , കെ ടി രാമകൃഷ്ണൻ ,അമൃത ദാസ് തമ്പി , ഷൈജു തേറ്റാമ്പുറം, രാഘവൻ വലിയേടത്ത്, മായാരാജൻ, സജിത ബാബു, ബാബു ആനന്ദ്, കെ.ടി ബാലരാമൻ, കുമാരൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. മറ്റത്തി മാക്കൽ കേശവൻ നാരായണി ദമ്പതിമാരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ വിദ്യാർത്ഥികൾക്കുള്ള സ്ക്കോളർഷിപ്പ് ചടങ്ങിൽ വിതരണം ചെയ്തു.

Exit mobile version