Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയ അഞ്ചംഗ സംഘം പിടിയിൽ

കോഴിക്കോട് : കുന്ദമംഗലത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയ അഞ്ചംഗ സംഘം പിടിയിൽ. മലപ്പുറം കാളികാവ് സ്വദേശികളെയാണ് കുന്നമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.

സാമ്പത്തിക ഇടപാടിന്റെ പേരിൽ ഇന്നലെയാണ് പ്രതികൾ യുവാക്കളെ തട്ടിക്കൊണ്ടുപോയത്. കാളികാവ് സ്വദേശികളായ സുഹൈല്‍, മുഹമ്മദ് മുര്‍ഷിദ്, തജ്ദാര്‍, ഫിറോസ്, അബ്ദുല്‍ ജലീല്‍ എന്നിവരാണ് പിടിയിലായത്.

Exit mobile version