Site icon Fourteen Kerala – 14 Kerala News

താമരശ്ശേരി ചുരത്തിൽ രൂക്ഷമായ ഗതാഗത തടസ്സം; വാഹനങ്ങളുടെ നീണ്ട നിര; വലഞ്ഞ്‌ ജനം

താമരശ്ശേരി: ഓണം വെക്കേഷൻ പ്രമാണിച്ച്‌ വയനാട്‌, മൈസൂർ, ബാംഗ്ലൂർ ഭാഗത്തേക്കുള്ള വിനോദ സഞ്ചാരികളുടെയും, യാത്രക്കാരുടെയും കുത്തൊഴുക്കാണ് താമരശ്ശേരി ചുരത്തിൽ രൂക്ഷമായ ഗതാഗത തടസ്സം നേരിടാനുള്ള പ്രധാന കാരണം. ചുരത്തിലെ പ്രധാന ഹെയർപിൻ വളവുകളായ 4, 5, 6, 7, 8, എന്നീ വളവുകളിലാണ് ഗതാഗത തടസ്സം രൂക്ഷമായ അനുഭവപ്പെടുന്നത്.

മുൻ വർഷങ്ങളിൽ ഓണത്തോട് അനുബന്ധിച്ച് ചുരത്തിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നെങ്കിലും. ഈ വർഷം വലിയ നിയന്ത്രണങ്ങൾ ഒരുക്കാത്തതും തടസ്സം കൂട്ടാൻ കാരണമാകുന്നതായി ആക്ഷേപമുണ്ട്.

വയനാട്‌ ഭാഗത്ത്‌ നിന്ന് ചുരം ഇറങ്ങുന്ന ആംബുലൻസ്‌ ഉൾപ്പെടെയുള്ള അത്യാവശ്യ വാഹനങ്ങൾ വരെ കടന്ന് പോവാൻ വളരെയധികം പ്രയാസം നേരിടുന്ന സാഹചര്യമാണ് നിലവിലുള്ളത്. എന്നാൽ ഈ സാഹചര്യത്തിലും ചുരത്തിൽ വേണ്ടത്ര പോലീസോ, ട്രാഫിക് നിയന്ത്രിക്കാൻ ഉദ്യോഗസ്ഥരോ ഇല്ലാത്തത് തിരക്ക് വർധിപ്പിക്കാൻ പ്രധാന കാരണമാകുന്നു.

ചുരത്തിലൂടെ വാഹനം ഓടിക്കുന്നവർ നിർബന്ധമായും പാലിക്കേണ്ട നിയന്ത്രണങ്ങൾ

●ഗതാഗത തടസ്സം നേരിടുമ്പോൾ ഓവർട്ടേക്ക് നിർബന്ധമായും ഒഴിവാക്കുക.

●വലിയ വാഹനങ്ങൾ വളവുകൾ തിരിയുമ്പോൾ വാഹനം നിർത്തി സഹകരിക്കുക.

●ചുരം കയറാനുള്ള ഇന്ധനം ഉണ്ടന്ന് ഉറപ്പ് വരുത്തുക.

നിയന്ത്രണങ്ങൾ പാലിക്കാതെയോ, അപകടകരമായ രീതിയിലോ വാഹനം ഓടിക്കുന്ന ഡ്രൈവർമാർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്ന് അധികൃതർ അറിയിച്ചു.

Exit mobile version