Site icon Fourteen Kerala – 14 Kerala News

ജില്ലാതല മദർ തെരേസ ദിനാചരണ പരിപാടി സംഘടിപ്പിച്ചു

കോഴിക്കോട് : സാമൂഹ്യ നീതി വകുപ്പിന്റെയും കേരള ഓർഫനേജ് കൺട്രോൾ ബോർഡിന്റെയും ആഭിമുഖ്യത്തിൽ കോഴിക്കോട് ജില്ലാതല മദർ തെരേസ ദിനാചരണ പരിപാടി സംഘടിപ്പിച്ചു. ജീവ വിഹാർ സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം പി ടി എ റഹീം എംഎൽഎ നിർവ്വഹിച്ചു. കേരള ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പർ നസീമ ജമാലുദീൻ അദ്ധ്യക്ഷത വഹിച്ചു.

ജീവകാരുണ്യത്തിന്റെയും, മനുഷ്യസ്നേഹത്തിന്റെയും പ്രതീകമായ മദർ തെരേസയുടെ ജന്മദിനമായ ആഗസ്റ്റ് 26 സർക്കാർ അനാഥ അഗതി ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. വിവിധ സ്ഥാപനങ്ങളിലെ താമസക്കാർ അവതരിപ്പിച്ച കലാപരിപാടിയും ദിനാചരണതിന്റെ ഭാഗമായി അരങ്ങേറി.

ജില്ലാ പ്രൊബേഷൻ ഓഫീസർ വിനീതകുമാരി പി ഇ, ജീവ വിഹാർ സൈക്കോ സോഷ്യൽ റിഹാബിലിറ്റേഷൻ സെന്റർ ഡയറക്ടർ ഫാ. മനോജ് ജി, ഓ.സി.ബി കൗൺസിലർ ഷീബ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസർ അഷ്റഫ് കാവിൽ സ്വാഗതവും, ഓ .സി .ബി കൗൺസിലർ സനൂപ് കെ നന്ദിയും പറഞ്ഞു.

Exit mobile version