Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് നാദാപുരത്ത് ബാലികയെ ലൈംഗീകമായി പീഡിപ്പിച്ച സംഭവം ; 50 കാരന് ശിക്ഷ വിധിച്ച് കോടതി

കോഴിക്കോട് : കോഴിക്കോട് നാദാപുരത്ത് ബാലികയെ ലൈംഗീകമായി പീഡിപ്പിച്ചെന്ന കേസ്. 50 കാരന് 16 വർഷം തടവും 40,000 രൂപ പിഴയും വിധിച്ച് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി. അഴിയൂർ കോറോത്ത് റോഡിലെ സുല്യാസ് വീട്ടിൽ കെ.പി ഫിറോസിനെയാണ് ജഡ്ജി എം ശുഹൈബ് ശിക്ഷിച്ചത്.

2018 ലെ വാർഷിക പരീക്ഷക്ക് ശേഷവും തുടർന്നും ആലപ്പുഴ ജില്ലക്കാരിയായ കുട്ടിയെ അഴിയൂരിലെ വീട്ടിൽ വെച്ച് ലൈംഗീകമായി പീഡിപ്പിക്കുകയും മാനഭംഗപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. വിവിധ വകുപ്പുകളിലാണ് ശിക്ഷ നൽകിയിരിക്കുന്നത്. ഒപ്പം പിഴ തുക അതിജീവിതക്ക് നൽകാനും കോടതി ഉത്തരവിട്ടു.

ചോമ്പാല പൊലിസ് രജിസ്റ്റർ ചെയ്ത കേസിൽ എസ്.ഐ വി. നസീറാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 15 സാക്ഷികളെ മാർക്ക് ചെയ്തു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി. ലെയ്സൺ ഓഫിസറും സി.പി.ഒയുമായ പി.എം ഷാനി കേസ് നടപടികളെ ഏകോപിപ്പിച്ചു.

Exit mobile version