Site icon Fourteen Kerala – 14 Kerala News

കല്ലട ട്രാവൽസ്‌ ബസ്സ് അപകടം; മരിച്ചവരിൽ ഒരാൾ കോഴിക്കോട് സ്വദേശി

കോഴിക്കോട് : ദീർഘദൂര സർവീസ് നടത്തുന്ന കല്ലട ട്രാവൽസിന്റെ ബസ് അപകടത്തിൽ രണ്ടുമരണം. മരിച്ചവരിൽ ഒരാൾ കോഴിക്കോട് സ്വദേശി. വടകര ആയഞ്ചേരി സ്വദേശി ഇഷാൻ (18) ആണ് മരിച്ചത്. എഞ്ചിനിയേറിങ് വിദ്യാർത്ഥിയായ കാമിച്ചേരി കുരുട്ടിപ്രം വീട്ടിൽ മൊയ്തുവിന്റെ മകൻ ഇഷാൻ ആണ് മരിച്ചത്. ഉമ്മ ഹാജറ , സഹോദരി വഫ , സഹോദരൻ ( ഐസാം പരേതനായ ).

തിരുവാഴിയോട് കാർഷിക വികസന ബാങ്കിന് മുന്നിയായിരുന്നു അപകടം നടന്നത്. ചെന്നൈയിൽ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. അപകട സമയത്ത് 38 പേർ ബസിലുണ്ടായിരുന്നു. ഇവരിൽ രണ്ട് പേരുടെ മരണമാണ് സ്ഥിതീകരിച്ചിട്ടുള്ളത്. മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബസിനടിയിൽ പെട്ടവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.

ഒറ്റപ്പാലം എംഎൽഎ കെ പ്രേംകുമാർ സ്ഥലത്തെത്തിയിരുന്നു. മരണം സംബന്ധിച്ച് സ്ഥലത്ത് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതേത്തുടർന്ന് രണ്ട് പേർ മരിച്ചെന്ന് എംഎൽഎ പ്രതികരിച്ചിരുന്നു. എന്നാൽ ആദ്യ ഘട്ടത്തിൽ സ്ഥിരീകരണം ഉണ്ടായിരുന്നില്ല. ആശുപത്രിയിലെത്തിച്ച ശേഷമാണ് ഇരുവരും മരിച്ചുവെന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നത്. പരിക്കേറ്റവരെ നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന് സമീപത്തെ ആശുപത്രികളിലെത്തിക്കുകയായിരുന്നു

Exit mobile version