Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോഴിക്കോട് : ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ചക്കിട്ടപ്പാറ സ്വദേശി മരിച്ചു. ചക്കിട്ടപ്പാറ പാറത്തറ മുക്ക് തോരക്കാട്ട് ആഷിഖ്(28) ആണ് മരിച്ചത്. പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സമീപത്ത് വെച്ച് ഇന്നലെ രാത്രിയായിരുന്നു അപകടം സംഭവിച്ചത്.

കയറ്റമുള്ള ഭാഗത്തുനിന്ന് നിയന്ത്രണം വിട്ട ജീപ്പ് സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് മറിയുകയായിരുന്നു. ആഷിഖിനൊപ്പം ജീപ്പിൽ ഉണ്ടായിരുന്ന പൊൻമലപ്പാറ സ്വദേശികളായ മറ്റ് രണ്ടുപേർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആഷിഖിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

Exit mobile version