Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് ബാലുശ്ശേരിയിൽ രണ്ട് യുവാക്കൾക്ക് കുത്തേറ്റു

കോഴിക്കോട് : ബാലുശ്ശേരി കിനാലൂരിൽ രണ്ട് യുവാക്കൾക്ക് കുത്തേറ്റു . സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള വാക്കുതർക്കാമാണ് കത്തിക്കുത്തിൽ കലാശിച്ചത്. ഇന്നലെ രാത്രി 10 : 45 ന് കിനാലൂരിൽ ഏഴുക്കണ്ടിയിലാണ് സംഭവം. കിനാലൂർ സ്വദേശികളായ സിജിത്ത്, സിജാത് എന്നിവർക്കാണ് കുത്തേറ്റത്.

ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ബബിജിത്ത്, മനീഷ്, ശരത്ത് ലാൽ, എന്നിവരാണ് അറസ്റ്റിലായത്. മൂന്ന് പേരും കിനാലൂർ സ്വദേശികളാണ്.

Exit mobile version