Site icon Fourteen Kerala – 14 Kerala News

ബാംഗ്ലൂരിൽ നിന്നും ബസിൽ കടത്തിയ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

കൊല്ലം : ബാംഗ്ലൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് ബസിൽ കടത്തിയ 11 കിലോ കഞ്ചാവുമായി യുവാവ് കൊല്ലത്ത് അറസ്റ്റിൽ. കൊല്ലം റൂറൽ ഡാൻ സാഫിന്റെയും ചിതറ പൊലീസിന്റെയും സംയുക്ത പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. തിരുവനന്തപുരം സ്വദേശി നിക്സൺ സേവ്യർ ആണ് മടത്തറയിൽ നിന്ന് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസമാണ് കേരളത്തിലേക്ക് കടത്തിയ കഞ്ചാവ് കൊല്ലത്ത് പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നും പതിനൊന്ന് കിലോ കഞ്ചാവുമായിട്ടാണ് പ്രതി എത്തിയത്. ബസിലാണ് ബാംഗ്ലൂരിൽ നിന്നും കഞ്ചാവുമായി എത്തിയ പ്രതി നിക്സൺ സേവിയറെ മടത്തറ ബസ്റ്റാൻഡിൽ നിന്ന്പിടികൂടിയിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സംയുക്ത പരിശോധന.

കൊല്ലം റൂറൽ ഡാൻസാഫ് ടീമും ചിതറ പൊലീസിന്റെയും സംയുക്ത പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പ്രതിയുടെ ബാഗിൽ നിന്ന് 11 കിലോ 360 ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്. ബാംഗ്ലൂരിൽ നിന്നും കഞ്ചാവ് എത്തിച്ച് തിരുവനന്തപുരം ഭാഗത്ത് ചില്ലറ വില്പന നടത്തുകയായിരുന്നു പ്രതിയുടെ ഉദ്ദേശമെന്നാണ് പൊലീസിന് ലഭിച്ച വിവരം. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റെ ചെയ്തു

Exit mobile version