Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് നിയന്ത്രണം വിട്ടെത്തിയ കാർ ബൈക്കുകൾ ഇടിച്ചു തകർത്തു; ആർക്കും പരിക്കില്ല

കോഴിക്കോട് : കൊയിലാണ്ടിയിൽ നിയന്ത്രണം വിട്ടെത്തിയ കാർ നിർത്തിയിട്ട ബൈക്കുകൾ ഇടിച്ചു തകർത്തു. 11 ബൈക്കുകൾ തകർന്നു. ചൊവ്വാഴ്ച വൈകീട്ട് 6.45 ഓടെ ദേശീയ പാതയിൽ താലൂക്ക് ആശുപത്രിക്ക് മുന്നിലായിരുന്നു അപകടം.

കോഴിക്കോട് നിന്നു വടകരയിലേക്ക് പോവുകയായിരുന്ന കെഎൽ 18 9798 നമ്പർ വാഗ്നർ കാറാണ് അപകടത്തിൽ പെട്ടത്. കാർ ഓടിച്ച ആൾ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പറയുന്നു.

പോലീസെത്തി കാർ സ്റ്റേഷനിലെക്ക് മാറ്റി. നിരവധി പേർ സഞ്ചരിക്കുന്ന ദേശീയ പാതയിൽ വൻ അപകടമാണ് ഒഴിവായത്. ബൈക്കും സ്കൂട്ടറുംമൊക്കെ പാർക്ക് ചെയ്ത് ആളുകൾ പോയതിനാലാണ് ആളപായം ഒഴിവായത്.

Exit mobile version