Site icon Fourteen Kerala – 14 Kerala News

കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട ; രണ്ടു പേർ പിടിയിൽ

കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഒരു കോടിയിലധികം രൂപ വരുന്ന സ്വർണ്ണവുമായി രണ്ടുപേർ പിടിയിൽ. ചിറ്റാരിപ്പറമ്പ് സ്വദേശി നൗഫൽ , കാസർഗോഡ് ഉദുമ സ്വദേശി നിസാമുദ്ധീൻ എന്നിവരാണ് പിടിയിലായത് .

നൗഫലിൽ നിന്ന് 156 ഗ്രാം സ്വർണ്ണവും, നിസാമുദീനിൽ നിന്ന് 1100 ഗ്രാം സ്വർണ്ണവുമാണ് പിടികൂടിയത്. എയർപോർട്ടിലെ പരിശോധനക്ക് ശേഷം പുറത്തിറങ്ങിയ ഇവരെ സംശയം തോന്നിയതിനെ തുടർന്ന് പോലീസ് പരിശോധിക്കുകയായിരുന്നു. ശരീരത്തിലും എമർജൻസി ലാമ്പിലും ഷൂസിന് ഒപ്പം ധരിച്ച് സോക്സിലും ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു സ്വർണം.

മൊത്തം 3392 ഗ്രാം സ്വർണമാണ് ഇവരിൽനിന്ന് ലഭിച്ചത്. ഏകദേശം 2,03,45,216 രൂപ മൂല്യമുണ്ട്. കണ്ണൂർ സിറ്റി ജില്ല പോലീസ് മേധാവി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള എയർപോർട്ട് പോലീസ് സ്റ്റേഷനിലെ പ്രത്യേക സ്‌ക്വാഡ് ആണ് സ്വർണം പിടികൂടിയത്.

Exit mobile version