Site icon Fourteen Kerala – 14 Kerala News

ബേപ്പൂരില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ മത്സ്യത്തൊഴിലാളിയുടേത്; ബന്ധുക്കള്‍ തിരിച്ചറിഞ്ഞു

ബേപ്പൂര്‍ ഉള്‍ക്കടലില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം പൊന്നാനിയില്‍ നിന്ന് കാണാതായ മത്സ്യത്തൊഴിലാളിയുടേതാണ് തിരിച്ചറിഞ്ഞു. മുക്കാടി സ്വദേശി മുഹമ്മദലിയുടെ മൃതദേഹമാണ് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്.

കഴിഞ്ഞ ബുധനാഴ്ചയാണ് റഫ്കാന എന്ന ഫൈബര്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളികളെ കാണാതായത്. പൊന്നാനിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയതായിരുന്നു ഇവര്‍. മൂന്നുപേരില്‍ ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹമാണ് ഇന്ന് ലഭിച്ചത്. ഇബ്രാഹിം, ബീരന്‍ എന്നിവരെ ഇനി കണ്ടെത്താനുണ്ട്. ഇതില്‍ ഹംസക്കുട്ടി എന്നയാള്‍ നേരത്തെ രക്ഷപെട്ടിരുന്നു.

Exit mobile version