Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് നാദാപുരത്ത് കാർ നിയന്ത്രണം വിട്ടു മറിഞ്ഞു; യാത്രക്കാർ രക്ഷപ്പെട്ടത് അത്ഭുതകരമായി

കോഴിക്കോട് : നാദാപുരം വരിക്കോളിയിൽ കാർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു. നാട്ടുകാരുടെ സമയോചിത ഇടപെടൽ കാരണം വൻ ദുരന്തം ഒഴിവായി .

ഇന്ന് പകൽ വരിക്കോളി തണൽമരത്തിന് സമീപം നിയന്ത്രണം വിട്ട കാർ സമീപത്തെ കുഴിയിൽ തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽപ്പെട്ട യാത്രക്കാരെ പ്രദേശവാസികൾ സാഹസികമായി രക്ഷപ്പെടുത്തി.

റോഡിൽ നിന്നും ചതുപ്പ് നിലത്തിലെ കുഴിയിലേക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ കാർ നേരെയാക്കിയാണ് യാത്രക്കാരായ യുവതികളേയും, കുട്ടികളെയും പുറത്തെടുത്തത്. ആർക്കും കാര്യമായ പരിക്ക് ഇല്ല. പിന്നീട് ജെ.സി.ബി ഉപയോഗിച്ച് കാർ റോഡിലേക്ക് എത്തിച്ചു.

Exit mobile version