Site icon Fourteen Kerala – 14 Kerala News

താമരശ്ശേരിയില്‍ ആധുനിക സജ്ജീകരണങ്ങളോട് കൂടിയ പൊതു ശ്മശാനം നിർമ്മിക്കണം; കെ.എസ്.കെ.ടി.യു

താമരശ്ശേരി: താമരശ്ശേരിയില്‍ ആധുനിക സജ്ജീകരണങ്ങളോട് കൂടിയ പൊതു ശ്മശാനം നിർമ്മിക്കണമെന്ന് കെ.എസ്.കെ.ടി.യു ആവശ്യപ്പെട്ടു. പട്ടികജാതി ജനവിഭാഗങ്ങൾ, കോളനികളിൽ താമസിക്കുന്നവർ, അഞ്ച് സെന്റ് ഭൂമിയില്‍ താഴെ തിങ്ങി പാർക്കുന്ന നിരവധി കുടുംബങ്ങൾ വസിക്കുന്ന ഗ്രാമപഞ്ചായത്തിന് സ്വന്തമായി ശ്മശാന ഭൂമി ഉണ്ടായിട്ടും മറ്റു തദ്ദേശഭരണകൂട ശ്മാശാനത്തെ ആശ്രയിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്.

വിഷയത്തിന് ശാശ്വതമായ പരിഹാരം കണ്ടെത്തുന്നതിന് താമരശ്ശേരിയിൽ ആധുനിക രീതിയിൽ പൊതു ശ്മശാനം നിർമ്മിക്കണമെന്ന് താമരശ്ശേരിയിൽ ചേർന്ന കെ.എസ്.കെ.ടി.യു താമരശ്ശേരി സൗത്ത് മേഖലാ സമ്മേളനം ഗ്രാമ പഞ്ചായത്തിനോട് അവശ്യപ്പെട്ടു. സമ്മേളനം കെ.എസ്.കെ.ടി.യു ജില്ലാ പ്രസിഡൻ്റ് ആർ.പി ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.കെ.ടി.യു ഏരിയാ കമ്മറ്റി മെമ്പർമാരായ സി.കെ. വേണുഗോപാലൻ, ഏ.പി സജിത്ത് തുടങ്ങിയവർ സംസാരിച്ചു.

Exit mobile version