Site icon Fourteen Kerala – 14 Kerala News

മത്സ്യബന്ധനത്തിനിടയിൽ വലയന്ത്രത്തിൽ കുരുങ്ങി മത്സ്യത്തൊഴിലാളി മരിച്ചു

കൊല്ലം: അഴീക്കൽ മത്സ്യബന്ധനത്തിനിടയിൽ വലയന്ത്രത്തിൽ കുരുങ്ങി മത്സ്യത്തൊഴിലാളി മരിച്ചു. ചെറിയഴീക്കൽ ശ്രീ മന്ദിരത്തിൽ വേണു (48) ആണ് മരിച്ചത്. ചെറിയഴീക്കൽ സ്വദേശി ഡാനി രഘുവിന്റെ ഉടമസ്ഥയിലുള്ള ‘ഹര ഹര മഹാദേവ’ എന്ന വള്ളത്തിലെ തൊഴിലാളിയാണ്.

ഇന്ന് രാവിലെ 9ന് കടലിൽ വലയിടുമ്പോഴാണ് അപകടം ഉണ്ടായത്. മൃതദേഹം ഓച്ചിറയിലെ സ്വകാര്യ ആശൂപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Exit mobile version