Site icon Fourteen Kerala – 14 Kerala News

നിർമാണം നടന്നുകൊണ്ടിരിക്കെ വീട് തകർന്ന് രണ്ടുപേർക്ക് പരിക്ക്

വടകര : കല്ലേരിയിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന കോൺക്രീറ്റ്‌വീട് തകർന്നു. അതിഥിത്തൊഴിലാളികളായ രണ്ടുപേർക്ക് പരിക്കേറ്റു. ചാത്ത്യാട്ട് താഴകുനിയിൽ ഫൈസലിന്റെ വീടാണ് കനത്തമഴയിൽ തകർന്നത്.

മുകൾനിലയുടെ ബീമിന്റെ കോൺക്രീറ്റ് നടന്നുകൊണ്ടിരിക്കെയാണ് സംഭവം. താഴത്തെ ബീമും സ്ലാബും തകർന്നുവീണു. തൊഴിലാളികളായ സൽമാൻ, ഷാക്കിർ എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ സൽമാനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Exit mobile version