Site icon Fourteen Kerala – 14 Kerala News

കാര്‍ മരത്തില്‍ ഇടിച്ച് തലകീഴായി മറിഞ്ഞ് അപകടം; കാർ പൂർണ്ണമായും തകർന്നു

മാന്നാർ: കാര്‍ മരത്തില്‍ ഇടിച്ച് തലകീഴായി മറിഞ്ഞ് അപകടം. മൂന്ന് പേർക്ക് ഗുരുതര പരിക്ക് . കാർ ഡ്രൈവർ ചെറുകോൽ മണപ്പള്ളിൽ ജോൺവിളയിൽ ആഫിഖ് ജോൺ(26), സഹയാത്രികരായ കോട്ടയം കാരാപ്പുഴ ലീല വിളയിൽ റയാൻ റെജി (26), ചെറുകോൽ മുണ്ടപ്പള്ളിൽ അമൽകൃഷ്ണ (23) എന്നിവർക്കാണ് പരിക്കേറ്റത്.

മാന്നാർ-മാവേലിക്കര സംസ്ഥാന പാതയിൽ ചെറുകോൽ ശാന്തിവനം ജംഗ്ഷന് സമീപം പുലർച്ചെ മൂന്ന് മണിക്കാണ് അപകടം ഉണ്ടായത്. കാർ പൂർണ്ണമായും തകർന്നു . അതുപോലെ ഇടിയുടെ ആഘാതത്തിൽ മരം ഒടിഞ്ഞ് റോഡിലേക്ക് വീണു. മാവേലിക്കര അഗ്നിശമന സേനാ യൂണിറ്റ് സംഭവ സ്ഥലത്തെത്തി കാറിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തിആശുപത്രിയിലെത്തിക്കുകയും, കാറും റോഡിലേക്ക് വീണ മരവും റോഡിൽ നിന്ന് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു .

സീനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ ജി.സുനിൽ കുമാർ, ഫയർ ആൻറ് റെസ്ക്യൂ ഓഫീസർമാരായ കെ.ശരത്, എസ്.അനീഷ്, ബി.അർജ്ജുൻ ചന്ദ്ര, അരുൺ ജി.നാഥ്, പ്രമോദ് കുമാർ, എം.കെ സുനിൽ കുമാർ, കെ.പി പുഷ്പരാജൻ, അബ്ബാസ് എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Exit mobile version