Site icon Fourteen Kerala – 14 Kerala News

നാദാപുരം മേഖലയിൽ നിർമാണത്തിലിരിക്കുന്ന വീടുകളിൽ നിന്ന് മോഷണം; പ്രതി റിമാൻഡിൽ

കോഴിക്കോട് : നാദാപുരം മേഖലയിൽ നിർമാണത്തിലിരിക്കുന്ന വീടുകളിൽ നിന്ന് വയറിങ് സാമഗ്രികൾ മോഷ്ടിച്ച ബംഗാൾ സ്വദേശി പിടിയിൽ.

മാൾഡ ജില്ലയിലെ ദുസ്ത ബിഗിരി സ്വദേശി മൊസ്തഖീം ഷെയ്ഖിനെയാണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്.

കല്ലാച്ചി, ഇയ്യങ്കോട്ട് , ജാതിയേരി, കക്കംവള്ളി, ചാലപ്രം എന്നിവിടങ്ങളിലെ നിർമാണത്തിലിരിക്കുന്ന വീടുകളിൽ നിന്നാണ് ലക്ഷക്കണക്കിന് രൂപയുടെ വയറിങ് സാധനങ്ങൾ മോഷണം പോയത്.

എല്ലാ വീടുകളിലും സമാന രീതിയിലായിരുന്നു കളവ്. ഡിവിഡിയിൽ ബന്ധിപ്പിച്ച വയറുകൾ, എർത്ത് കോപ്പർ സ്വിച്ച് ബോഡുകൾ ബ്രേക്കർ തുടങ്ങിയവയാണ് കവർന്നത്.

മോഷ്ടിച്ച്. മോഷ്ടിച്ച സാധനങ്ങൾ നാദാപുരം പുളിക്കൂൽ റോഡിലെ ആക്രി കടയിൽ വിട്ടതായി പോലീസ് കണ്ടെത്തി.

ഒപ്പം കഴിഞ്ഞ മെയ് മൂന്നിന് കുമ്മങ്കോട് അഹമ്മദ് മുക്കിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലെ പ്രതിയാണ് മൊസ്തഖീം ഷെയ്ഖ്.

Exit mobile version