Site icon Fourteen Kerala – 14 Kerala News

കണ്ണൂരിൽ കനത്ത മഴയിൽ വീട് പൂർണമായും തകർന്നു

കണ്ണൂർ: കനത്ത മഴയിൽ കണ്ണൂർ ചക്കരക്കലിൽ വീടു തകർന്നു. ചക്കരക്കൽ കമ്യൂണിറ്റി ഹാളിന് സമീപം കണോത്ത് കുന്നുമ്പ്രം പരേതനായ പ്രവീണിന്റെ ഭാര്യ എ.അജിതയുടെ വീടാണ് മഴയിൽ പൂർണമായും തകർന്നത്.

പുലർച്ചെ 1.30നായിരുന്നു സംഭവം. അജിതയും കുംടുബവും രാത്രി സമീപത്തെ സഹോദരന്റെ വീട്ടിലായിരുന്നു താമസിച്ചത്. അതിനാൽ വൻ ദുരന്തം ഒഴിവായി.

Exit mobile version