Site icon Fourteen Kerala – 14 Kerala News

പേരാമ്പ്രയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസിന് മുകളിലേക്ക് മരം വീണു

കോഴിക്കോട് : പേരാമ്പ്രയില്‍ ഓടുക്കൊണ്ടിരിക്കുന്ന ബസിന് മുകളിലേക്ക് മരം വീണു. പേരാമ്പ്ര പൈതോത്ത് റോഡില്‍ മൊയോത്ത് ചാലിന് സമീപത്തെ പറമ്പിലെ മരം പൊട്ടിയാണ് ബസിന് മുകളിലേക്ക് പതിച്ചത്. ഇന്ന് കാലത്ത് 10 മണിയോടെയാണ് സംഭവം. ചക്കിട്ടപ്പാറയില്‍ നിന്നും പേരാമ്പ്രക്ക് വരുകയായിരുന്ന പാറക്കല്‍ ബസിന് മുകളിലേക്കാണ് സമീപത്തെ മാവ് പൊട്ടി വീണത്.

മരം പൊട്ടി വീഴുന്നത് ശ്രദ്ധയില്‍പെട്ട ഡ്രൈവര്‍ ഉടന്‍ വാഹനം നിര്‍ത്തിയതിനാല്‍ വന്‍ അപകടം ഒഴിവായി. നിറയെ യാത്രക്കാരുമായി വരുകയായിരുന്ന ബസിന്റെ മുന്‍ വശത്തെ ചില്ല് തകര്‍ന്നതല്ലാതെ ആര്‍ക്കും പരുക്കില്ല. മരം പൊട്ടിവീഴുന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍ പെട്ടില്ലായിരുന്നെങ്കില്‍ വന്‍ ദുരന്തം സംഭവിച്ചേനേ.

Exit mobile version