Site icon Fourteen Kerala – 14 Kerala News

താമരശ്ശേരിയിൽ തെങ്ങു കൃഷി പ്രോത്സാഹന പദ്ധതി തുടങ്ങി

താമരശ്ശേരി: ഗ്രാമപഞ്ചായത്ത് കൃഷിഭവൻ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന തെങ്ങ് കൃഷി പ്രോത്സാഹന പദ്ധതിയ്ക്ക് തുടക്കമായി. ഗ്രാമസഭ ഗുണഭോക്തൃ ലിസ്റിൽ ഉൾപ്പെട്ട ആയിരത്തോളം കർഷകർക്കാണ് കുമ്മായം, പൊട്ടാഷ്, ജൈവവളം എന്നിവ സബ്സിഡി നിരക്കിൽ ലഭ്യമാക്കുന്നത്. ഇതിനായി 12 ലക്ഷത്തോളം രൂപ അടങ്കൽ തുക പദ്ധതിയിൽ വകയിരുത്തിയിടുണ്ട്.

വിവിധ വാർഡുകളിൽ 5 ക്യാമ്പുകൾ ആയിട്ടാണ് പഞ്ചായത്തിൽ സ്ലിപ് വിതരണം ക്രമീകരിച്ചിരിക്കുന്നത്. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അയ്യൂബ് ഖാൻ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജേ ടീ അബ്ദുറഹിമാൻ മാസ്റ്റർ സ്ലിപ് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ മഞ്ജിത്ത ,കാർഷിക വികസന സമിതി അംഗങ്ങൾ, കൃഷി അസിസ്റ്റൻ്റ് വിപിൻ, കർഷകർ പങ്കെടുത്തു. കൃഷി ഓഫീസർ എം എം സബീന സ്വാഗതവും അസിസ്റ്റൻ്റ് കൃഷി ഓഫീസർ അനിൽകുമാർ നന്ദിയും രേഖപ്പെടുത്തി.

Exit mobile version