Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് നാലു വയസുകാരന് ജപ്പാൻജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട് : ചേവരമ്പലം സ്വദേശിയായ നാലു വയസ്സുകാരനു ജപ്പാൻജ്വരം സ്ഥിരീകരിച്ചു. തലവേദന, പനി, കഴുത്തുവേദന, വെളിച്ചത്തിലേക്കു നോക്കാൻ സാധിക്കാതെ വരിക തുടങ്ങിയ ലക്ഷണങ്ങളോടെ രണ്ടു ദിവസമായി ഗവ. മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിൽ കഴിയുകയാണ് കുട്ടി.

മെഡിക്കൽ കോളജ് മൈക്രോബയോളജി വിഭാഗത്തിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. തുടർ പരിശോധനയ്ക്കായി പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കും അയച്ചിട്ടുണ്ട്.

Exit mobile version