Site icon Fourteen Kerala – 14 Kerala News

വീട് കുത്തിതുറന്ന് കവര്‍ച്ച നടത്തിയ തമിഴ്‌നാട് സ്വദേശിയെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു

താമരശ്ശേരി : വീട് കുത്തിതുറന്ന് കവര്‍ച്ച നടത്തിയ തമിഴ്‌നാട് സ്വദേശിയെ താമരശ്ശേരി ഡി വൈ എസ് പി യുടെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡും താമരശ്ശേരി പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് നീലഗിരി സ്വദേശി അബ്ദുല്‍ കബീര്‍ ആണ് പിടിയിലായത്.

താമരശ്ശേരി ചുങ്കം റിലയന്‍സ് പെട്രോള്‍ പമ്പിനു മുന്‍വശത്തുള്ള പനന്തോട്ടത്തില്‍ ഇന്ദിരയുടെ വീട്ടില്‍ മോഷണം നടത്തിയ സംഭവത്തിലാണ് അറസ്റ്റ്. കഴിഞ്ഞ മാസം 24 നായിരുന്നു സംഭവം. അഞ്ച് പവനോളം സ്വര്‍ണ്ണവും ഡയമണ്ട് നക്ലേസും സി സി ടി വി ക്യാമറയുടെ ഡി വി ആറുമാണ് മോഷ്ടാവ് അപഹരിച്ചത്. പ്രതിയെ താമരശ്ശേരി പോലീസ് സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്ത് വരികയാണ്.

Exit mobile version