Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് വടകര ദേശീയപാതയിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

കോഴിക്കോട് : അയനിക്കാട് ദേശീയപാതയിൽ രണ്ട് സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്ക്. രാത്രിയോടെ അയനിക്കാട് പോസ്റ്റോഫീസിന് സമീപത്തായിരുന്നു അപകടം. കണ്ണൂരിൽ നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന ബസുകൾ തമ്മിലാണ് കൂട്ടിയിടിച്ചത്.

മുമ്പിലുള്ള ബസിലേക്ക് പുറകിലുള്ള ബസ് വന്നിടിക്കുകയായിരുന്നു. കുട്ടികളുൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Exit mobile version