Site icon Fourteen Kerala – 14 Kerala News

യുവതിയെ പീഡിപ്പിക്കുന്ന ദൃശ്യം അശ്ലീല സൈറ്റിൽ പ്രചരിപ്പിച്ച കോഴിക്കോട് സ്വദേശി പിടിയിൽ

കോഴിക്കോട് : അശ്ലീല വെബ്‌സൈറ്റുകളിൽ യുവതിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിൽ വാടകയ്ക്ക് താമസിക്കുന്ന കോഴിക്കോട് തിരുവണ്ണൂർ ഗീത നിവാസിൽ വിനു കെ. സനിലാണ് (30) തൃക്കാക്കര പോലീസിന്റെ പിടിയിലായത്. തന്നെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ ചിത്രീകരിച്ച് അശ്ലീല വെബ്‌സൈറ്റുകളിൽ പ്രചരിപ്പിക്കുകയും ചെയ്‌തെന്ന കോഴിക്കോട് സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. ദൃശ്യങ്ങൾ ചിത്രീകരിച്ച ക്യാമറയും അശ്ലീല സൈറ്റുകളിൽ അപ്‌ലോഡ് ചെയ്യുന്നതിനായി ഉപയോഗിച്ച ലാപ്‌ടോപ്പും കണ്ടെടുത്തതായി പോലീസ് പറഞ്ഞു.

സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ ഇത്തരം അതിക്രമങ്ങൾക്ക് ഒരു കുറവും വന്നിട്ടില്ല. മൂന്നാഴ്ച മുൻപാണ് തലസ്ഥാനത്ത് യുവതിയെ സുഹൃത്ത് തട്ടിക്കൊണ്ടുപോയി ക്രൂരപീഡനത്തിനിരയാക്കിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇയാൾ ഫോണിൽ പകർത്തുകയും ചെയ്തിരുന്നു. കഴക്കൂട്ടത്തെ ഹോട്ടലിൽ മറ്റൊരു സുഹൃത്തുമായി ഭക്ഷണം കഴിക്കാനെത്തിയ യുവതിയെ പ്രതിയായ കിരൺ ബലമായി ബൈക്കിൽ കൊണ്ടുപോയി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി മർദ്ദിച്ച ശേഷം വെട്ടുറോഡിലെ ഗോഡൗണിലെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.

ശനിയാഴ്ച രാത്രി 11 മണിയോടെ കഴക്കൂട്ടത്ത ഒരു ബാർ ഹോട്ടലിൽ സുഹൃത്തുമായി ഭക്ഷണം കഴിച്ച് കൊണ്ടിരുന്ന യുവതിയോട് പ്രതിയും യുവതിയുടെ സുഹൃത്തുമായ കിരൺ വഴക്കിട്ടു. തുടർന്ന് യുവതിയെ നിർബന്ധിച്ച് കിരണിന്റെ ബൈക്കിൽ കയറ്റി കഴക്കൂട്ടം റെയിവേ മേൽപ്പാലത്തിന് താഴെ എത്തിച്ച ശേഷം മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ യുവതി ഓടി രക്ഷപ്പെടുന്നതിനിടെ കിരൺ വീണ്ടും യുവതിയെ കടന്ന് പിടിച്ച ശേഷം വീട്ടിലാക്കാമെന്നും ബൈക്കിൽ കയറിയില്ലങ്കിൽ താൻ ആത്മഹത്യ ചെയ്യുമെന്ന് പറയുകയും ചെയ്തു.

തുടർന്ന് കിരൺ യുവതിയുമായി വെട്ടുറോഡ് ചന്തവിളയിലുള്ള കൃഷി ഭവന്റെ ഗോഡൗണിലെ ഷെഡിലെത്തിച്ച് ക്രൂരമായി മർദ്ദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. പുലർച്ചെ 5 മണി വരെ ക്രൂരമായ പീഡനത്തിന് ഇരയായ യുവതി വിവസ്ത്രയായി നിലവിളിച്ച് കൊണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അടുത്ത വീട്ടിൽ താമസിക്കുന്നവരുടെ ശ്രദ്ധയിൽപ്പെടുകയും യുവതിക്ക് വസ്ത്രം നല്കിയ ശേഷം കഴക്കൂട്ടം പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.

Exit mobile version