Site icon Fourteen Kerala – 14 Kerala News

ഏക സിവിൽ കോഡിനുള്ള നീക്കം, ഒളിയജണ്ടകളെ തിരിച്ചറിയാനാകണം; വിസ്ഡം യൂത്ത്

കോഴിക്കോട്: രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള നീക്കത്തിന് പിന്നിലെ ഒളിയജണ്ടകളെ രാജ്യം തിരിച്ചറിയണമെന്നും വിഭജന താല്പര്യങ്ങളെ ജാഗ്രതയോടെ സമീപിക്കണമെന്നും വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ സംഘടിപ്പിച്ച ജില്ലാ നേതൃ സംഗമം അഭിപ്രായപ്പെട്ടു. ജൂലൈ 23ന് നടക്കുന്ന ഖുർആൻ സമ്മേളനത്തിൻ്റെ ഭാഗമായി നടത്തിയ നേതൃസംഗമം വിസ്ഡം യൂത്ത് ജില്ലാ വൈസ് പ്രസിഡൻ്റ് അസ്ഹർ ഫറോക്ക് ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്ത് വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ലഹരി വസ്തുക്കളുടെ വിതരണവും ഉപയോഗവും വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനും ബോധവൽക്കരണ രംഗത്ത് കൂടുതൽ ജാഗ്രത പുലർത്താനും സർക്കാർ സത്വര നടപടി സ്വീകരിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു. വിസ്ഡം യൂത്ത് ജില്ലാ സെക്രട്ടറി ജംഷീർ എ.എം അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ ഭാരവാഹികളായ റഷീദ് പാലത്ത്, ജുബൈർ പരമ്പിൽബസാർ, സി.വി അസ്വീൽ, പി.പി ജംഷീർ, മൂഫീദ് നന്മണ്ട തുടങ്ങിയവർ സംസാരിച്ചു.

Exit mobile version