Site icon Fourteen Kerala – 14 Kerala News

വാണിമേലിൽ വീടിനു നേരെ ബോംബെറിഞ്ഞു

കോഴിക്കോട് : വാണിമേലിൽ വീടിനു നേരെ ബോംബെറിഞ്ഞു. ഭൂമിവാതൂക്കൽ ജ്വല്ലറി ഉടമ പരപു പറമ്മൽ കുഞ്ഞാലി ഹാജിയുടെ വീട്ടിനു നേരെയാണ് ബോംബ് എറിഞ്ഞത്. ഇന്ന് പുലർച്ചെ രണ്ടര യോടെയാണ് ബോംബ് എറിഞ്ഞത്. ഉഗ്ര ശബ്ദം കേട്ട് വീട്ടുകാർ ഞെട്ടി ഉണർന്നപ്പോഴേക്കും അക്രമികൾ ഓടി മറഞ്ഞു.

വളയം എസ് ഐ സ്ഥലത്ത് പരിശോധന നടത്തി. സമാധാനം നില നിൽക്കുന്ന പ്രദേശത്ത് അശാന്തി വിതക്കാനുള്ള നീക്കം നിയമപാലകർ ഗൗരവത്തിൽ കാണണമെന്ന് സ്ഥലം സന്ദർശിച്ച മുസ്ലിം ലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എൻ കെ മൂസ മാസ്റ്റർ പറഞ്ഞു.

Exit mobile version