Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് നാദാപുരത്ത് റോഡിൽ വൈദ്യുതി ലൈൻ പൊട്ടിവീണു

കോഴിക്കോട് : നാദാപുരം കല്ലാച്ചിയിലെ കുറ്റിപ്രത്ത് റോഡിൽ വൈദ്യുതി ലൈൻ പൊട്ടിവീണു. നാട്ടുകാരുടെയും ജനകീയ ദുരന്ത നിവാരണ സമിതി പ്രവർത്തകരുടെയും ജാഗ്രതയിൽ ദുരന്തം ഒഴിവായി.

ഇന്ന് രാവിലെയാണ് ചേലക്കാട് – വില്യാപ്പള്ളി റോഡ് ജംഗ്ഷനിലെ സൂപ്പർ മാർക്കറ്റിന് സമീപത്തെ കുറ്റിപ്രം റോഡിൽ വൈദ്യുതി ലൈൻ പൊട്ടി വീണത്.

ഈ സമയം റോഡിൽ വാഹനങ്ങളും യാത്രക്കാരുമില്ലത്തത് വലിയ അപകടം ഒഴിവാക്കി. ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ നാട്ടുകാർ റോഡിൽ കാവൽ നിന്ന് കെ എസ് ഇ ബി ഓഫീസിൽ വിവരം അറിയിച്ചു.

ഉടൻ തന്നെ ജീവനക്കാരെത്തി വൈദ്യുതി ബന്ധം വിശ്ചേദിച്ചു. കഴിഞ്ഞ ദിവസം മണിയൂരിൽ സമാന രീതിയിൽ പൊട്ടി വീണ വൈദ്യുതി കമ്പി സൈക്കിളിൽ കുടുങ്ങി ഒരു വിദ്യാർത്ഥി മരിച്ചതിന്റെ ദുഃഖം മാറും മുമ്പേയാണ് ഇവിടെ ലൈൻ പൊട്ടിവീണത്.

Exit mobile version