Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് കൊടുവള്ളിയിൽ കനത്ത മഴ; വീടുകൾക്ക് മുകളിലേക്ക് മരം വീണ് നാശനഷ്ടം

കോഴിക്കോട്: കൊടുവള്ളിയിൽ ശക്തമായ മഴയിൽ മരങ്ങൾ കടപുഴകി വീണ് നാശനഷ്ടം. നെല്ലാംകണ്ടി, മോഡേൺ ബസാർ എന്നിവിടങ്ങളിലാണ് മരങ്ങൾ വീണത്.

മോഡേൺ ബസാർ തണ്ണി കുണ്ടുങ്ങൽ യാസറിന്റെ വീടിനു മുകളിലേക്ക് മരങ്ങൾ വീണ് നാശനാഷ്ടങ്ങളുണ്ടായി. തെങ്ങ്, കവുങ്ങ്, മഹാഗണി എന്നീ മരങ്ങളാണ് വീടിനു മുകളിൽ പതിച്ചത്. സന്നദ്ധ പ്രവർത്തകരെത്തി മരങ്ങൾ മുറിച്ച് നീക്കി. ആർക്കും പരിക്കില്ല. നെല്ലാങ്കണ്ടി – പട്ടിണിക്കര റോഡിൽ വൈദ്യുതി ലൈനിലേക്ക് വീണ തെങ്ങും മുറിച്ച് നീക്കി.

Exit mobile version