Site icon Fourteen Kerala – 14 Kerala News

ട്രേഡ് യൂണിയൻ നേതാവ് തയ്യിൽ ഹംസ കോഴിക്കോട്ട് അന്തരിച്ചു

കോഴിക്കോട്: മാവൂരിലെ മുൻ പ്രമുഖ ട്രേഡ് യൂനിയൻ നേതാവും പൗരപ്രമുഖനുമായിരുന്ന തയ്യിൽ ഹംസ ഹാജി (80) അന്തരിച്ചു. എസ്ടിയു മുൻ സ്റ്റേറ്റ് ഓർഗനൈസിങ് സെക്രട്ടറിയും സംസ്ഥാന മുസ്‌ലിം ലീഗ് പ്രവർത്തക സമിതി അംഗവും മാവൂർ ടൗൺ ജുമ മസ്ജിദ് മുൻ പ്രസിഡന്റുമായിരുന്നു.

ദീർഘകാലം കുന്നമംഗലം നിയോജകമണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി ആയിരുന്നു. കേരള ബിൽഡിങ് ഓണേഴ്സ് സംസ്ഥാന ട്രഷററും കോഴിക്കോട് ജില്ല പ്രസിഡന്റുമായിരുന്നു.

ഭാര്യ: സുബൈദ മണക്കടവ്. മക്കൾ: പരേതനായ മൻസൂറലി, മഹറൂഫ് അലി, അസ്ന, ബിൽക്കീസ്. മരുമക്കൾ: അബ്ദുള്ള കരുവമ്പൊയിൽ (റിട്ട. പഞ്ചായത്ത് സെക്രട്ടറി ), ജമാൽ വെളിമണ്ണ (പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനീയർ), സലീന കൂളിമാട്, ബജില കുന്ദമംഗലം.

Exit mobile version