Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് കാറിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ചയാൾ റിമാണ്ടിൽ

കോഴിക്കോട് : മയക്കുമരുന്ന് ഉപയോഗത്തിനും ആർഭാട ജീവിതത്തിനുമാണ്‌ മോഷണം. കൊണ്ടോട്ടി സ്വദേശി കോഴിക്കോട് പിടിയിൽ .

കോഴിക്കോട് മൊഫ്യൂസിൽ ബസ്‌ സ്റ്റാൻഡിനുസമീപം നിർത്തിയിട്ട കാറിന്റെ ഡോർ തുറന്ന് മൊബൈൽ ഫോൺ മോഷ്ടിച്ചയാളെയാണ് നടക്കാവ്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്.

കൊണ്ടോട്ടി മുതുവട്ടൂർ പാറക്കുളങ്ങരയിൽ ജിൽഷാദ് (29) ആണ്‌ പിടിയിലായത്‌. പ്രതിയെ കോടതി റിമാൻഡ്‌ ചെയ്‌തു. മെയ്‌ 30ന്‌ രാത്രി 11.30നാണ്‌ പേരാമ്പ്ര സ്വദേശിയുടെ കാറിൽനിന്ന്‌ 20,000 രൂപയുടെ മൊബൈൽഫോൺ മോഷ്ടിച്ചത്‌.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ്‌ പ്രതിയെ തിരിച്ചറിഞ്ഞത്. എറണാകുളം, കോയമ്പത്തൂർ ഭാഗങ്ങളിലായിരുന്ന പ്രതി കോഴിക്കോട്ടെത്തിയപ്പോൾ സൈബർസെല്ലിന്റെ സഹായത്തോടെയാണ്‌ പിടികൂടിയത്‌.

മലപ്പുറം, കോഴിക്കോട് ജില്ലകളിലായി നിരവധി കേസുകളിൽ പ്രതിയാണ്‌. ഇൻസ്പെക്ടർ പി കെ ജിജീഷ്‌, എസ്‌ഐമാരായ ബിനു മോഹൻ, ബാബു പുതുശ്ശേരി, എഎസ്ഐ രജിത, എം വി ശ്രീകാന്ത്, സി ഹരീഷ് കുമാർ, ബബിത്ത് കുറിമണ്ണിൽ, സുമേഷ് ആറോളി, രാഗേഷ് ചൈതന്യം എന്നിവരാണ്‌ കേസന്വേഷിച്ചത്‌.

Exit mobile version