Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് പ്രായപൂർത്തിയാവാത്ത സ്കൂൾവിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ചു; കളരിഗുരുക്കൾ പോക്‌സോ കേസിൽ അറസ്റ്റിൽ

കോഴിക്കോട് : പ്രായപൂർത്തിയാവാത്ത സ്കൂൾവിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ചതിന് കളരിഗുരുക്കളെ പോക്സോ നിയമപ്രകാരം അറസ്റ്റുചെയ്തു.
തിക്കോടി ശിവപുരിവീട്ടിൽ ധന മഹേഷ് (35) ആണ് അറസ്റ്റിലായത്. കക്കോടി, കോട്ടൂപാടം, ഉണി മുക്കിലാണ് കളരി പരിശീലനകേന്ദ്രം.

കോടതിയിൽ ഹാജരാക്കിയ ഇയാളെ പിന്നീട് റിമാൻഡ്‌ ചെയ്തു. എലത്തൂർ പൊലീസ് ഇൻസ്പെക്ടർ എ. സായൂജ് കുമാറും പ്രിൻസിപ്പൽ എസ്.ഐ. ആർ. അരുണും ചേർന്നാണ് അറസ്റ്റുചെയ്തത്.

Exit mobile version