Site icon Fourteen Kerala – 14 Kerala News

സംസ്ഥാന ത്രോബോൾ ചാമ്പ്യൻഷിപ്പ് ജൂലായിൽ

കോഴിക്കോട് : ജില്ലാ ത്രോ ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാന തല സബ്ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പ് ജൂലായ് എട്ടിനും ഒമ്പതിനും ഇൻഡോർ സ്റ്റേഡിയത്തിൽ നടത്താൻ സംഘാടക സമിതി തീരുമാനിച്ചു.

ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന യോഗം ഇപ്റ്റ ദേശീയ വൈസ് പ്രസിഡന്റ് ടി.വി. ബാലൻ ഉദ്ഘാടനം ചെയ്തു. ത്രോബോൾ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുൾ മജീദ് അധ്യക്ഷനായി. 14 ജില്ലകളിൽ നിന്നായി ആൺ കുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിൽ നിന്നായി 28-ടീമുകൾ മാറ്റുരയ്ക്കും.

എ.കെ. മുഹമ്മദ് അഷ്റഫ്, വി.എം. മോഹനൻ, കെ. രാംദാസ് , എം. മുജീബ് റഹ്മാൻ , സി. സത്യൻ, വി.പി. അബ്ദുൽ കരീം, പി. ഷെഫീഖ്, അമൽ സേതുമാധവൻ, പി.കെ. സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു.

Exit mobile version