Site icon Fourteen Kerala – 14 Kerala News

കുപ്പിവെള്ളത്തിന് രുചിമാറ്റം പരിശോധനയുമായി ഗ്രാമപ്പഞ്ചായത്ത്

നാദാപുരം : ഗ്രാമപ്പഞ്ചായത്തിൽ കുപ്പിവെള്ളത്തിൽ രുചിമാറ്റം കണ്ടെത്തിയതായി പരാതി. കല്ലാച്ചി പെട്രോൾപമ്പിന് മുൻവശത്തെ ബേക്കറിയിൽനിന്ന് വാങ്ങിയ കുപ്പിവെള്ളത്തിൽ മണ്ണെണ്ണയുടെ ഗന്ധം അനുഭവപ്പെട്ടതായും പരാതി ഉയർന്നു.

ഇതേത്തുടർന്ന് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ കടയിൽ വിൽപ്പനയ്ക്കുവെച്ച കുപ്പിവെള്ളം പരിശോധിച്ചു. ടൗണിലെ ഓട്ടോഡ്രൈവർ വാങ്ങിയ കുപ്പിവെള്ളത്തിനാണ് രൂക്ഷഗന്ധം അനുഭവപ്പെട്ടത്. തുടർന്ന് പൊട്ടിച്ച കുപ്പിവെള്ളവും വിൽക്കാൻവെച്ച കുപ്പിവെള്ളവും പരിശോധനയ്ക്കായി പിടിച്ചെടുത്തു.

വെള്ളം വിതരണം ചെയ്ത ഏജൻസിയെ പഞ്ചായത്തിൽ നോട്ടീസ് നൽകി വിളിപ്പിച്ചിട്ടുണ്ട്. കുപ്പിവെള്ളം പരിശോധിച്ച്‌ തുടർനടപടികൾ സ്വീകരിക്കുന്നതിനായി ഭക്ഷ്യസുരക്ഷാവകുപ്പിന് കൈമാറാനാണ്‌ തീരുമാനം. പരിശോധനയിൽ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, അസിസ്റ്റൻറ്് സെക്രട്ടറി ടി. പ്രേമാനന്ദൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ. സതീഷ് ബാബു എന്നിവർ പങ്കെടുത്തു.

Exit mobile version