Site icon Fourteen Kerala – 14 Kerala News

വടകര ദേശീയപാതയിൽ വാഹനാപകടം; ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് : ദേശീയപാതയിൽ ചോറോട് ഓവർബ്രിഡ്ജിനു സമീപം വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ പ്രവാസി തൽക്ഷണം മരിച്ചു. വടകര താഴെഅങ്ങാടി മുക്കോല ഭാഗം വൈദ്യരവിട ഹസീബാണ് (41) മരിച്ചത് ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് അപകടം.

ഹസീബ് സഞ്ചരിച്ച ബൈക്കിൽ ലോറി ഇടിക്കുകയായിരുന്നു. മൂന്നാഴ്ച മുമ്പ് ഗൾഫിൽ നിന്നെത്തിയ ഹസീബ് അടുത്ത മാസം തിരികെ പോകാനിരിക്കെയാണ് മരണം. മാഹിയിലെ ഭാര്യ വീട്ടിൽ നിന്ന് മടങ്ങിവരുമ്പോഴാണ് അപകടത്തിൽപെട്ടത്. വടകര പോലീസ് സ്ഥലത്തെത്തി. മൃതദേഹം ജില്ലാ ആശുപ്രതി മോർച്ചറിയിലേക്ക് മാറ്റി.

Exit mobile version