Site icon Fourteen Kerala – 14 Kerala News

വടകരയില്‍ അധ്യാപക നിയമനത്തിന്‍റെ പേരില്‍ കോടികളുടെ വെട്ടിപ്പെന്ന് പരാതി

കോഴിക്കോട് : വടകരയില്‍ അധ്യാപക നിയമനത്തിന്‍റെ പേരില്‍ കോടികളുടെ വെട്ടിപ്പെന്ന് പരാതി. ഇരിങ്ങലിലെ എയ്ഡഡ് സ്കൂളായ കുഞ്ഞാലി മരയ്ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മുന്‍ മാനേജര്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍നിന്നാണ് പണം തട്ടിയെടുത്തെന്നാണു പരാതി.

പണം നഷ്ടപ്പെട്ടതിന് പുറമേ ജോലിയും ലഭിക്കാതായതോടെ ജീവിതം വലിയ ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ് മിക്ക ഉദ്യോഗാര്‍ഥികള്‍ക്കും. പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന്‍റെ പാതയിലാണ് ഇവര്‍.

‘13 ലക്ഷം രൂപ കൊടുത്തു. പ്രായപരിധി അവസാനിക്കുന്നതു വരെ ഞങ്ങൾ കാത്തു. അവസാനം പണം എങ്കിലും തിരിച്ചു നൽകണം, വേറെ സ്കൂൾ നോക്കാമെന്ന് പറഞ്ഞെങ്കിലും അത് സമ്മതിച്ചില്ല.

ഞങ്ങളുടെ അവസരമെല്ലാം നഷ്ടപ്പെട്ടു. ബാങ്കിൽനിന്ന് ലോണെടുത്തും പണയം വച്ചുമൊക്കെ ഉണ്ടാക്കിയ പണമാണ്. ഈയൊരു സാമ്പത്തിക ബാധ്യത കഴിഞ്ഞാലും ഒരു ജോലി എന്ന സ്വപ്നം ഇല്ലാതായി. ജോലിയുമില്ല പൈസയുമില്ലാത്ത അവസ്ഥയിലാണ് ഇപ്പോൾ’– പണം നഷ്ടപ്പെട്ടവർ പറയുന്നു.

Exit mobile version