Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം;അമ്മയും കാമുകനും അറസ്റ്റിൽ

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം. പെൺകുട്ടിയുടെ അമ്മയുടെ കാമുകനെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. നൊച്ചാട് പൊയിലിൽ മീത്തൽ പി.എം. അനീഷിനെയാണ് (27) പൊലീസ് അറസ്റ്റ് ചെയ്ത്.

കൂട്ടുപ്രതിയായി പെൺകുട്ടിയുടെ അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു . കഴിഞ്ഞ ഏപ്രിലിൽ ലോഡ്ജിൽ വെച്ചാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു . പീഡനവിവരം പെൺകുട്ടി ബന്ധുവിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

തുടർന്ന് പരാതി പൊലീസിൽ നൽകുകയായിരുന്നു. കൊയിലാണ്ടി സിഐ എം.വി. ബിജു, എസ്ഐ അനീഷ് വടക്കയിൽ, എഎസ്ഐ കെ.പി. ഗിരീഷ്, വനിതാ സിവിൽ പൊലീസ് ഓഫീസർ മൗര്യ, ഒ.കെ. സുരേഷ്, എസ് സിപിഒ മണികണ്ഠൻ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്.

Exit mobile version