Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് നാദാപുരത്ത് മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പൊലീസ് പിടിയിലായി

കോഴിക്കോട്: നാദാപുരം മേഖലയിൽ വിദ്യാർത്ഥികൾക്കിടയിൽ മാരക മയക്ക് മരുന്ന് വിതരണം നടക്കുന്നതായുള്ള രഹസ്യ വിവരത്തിനെ തുടർന്ന് പൊലീസ് വിരിച്ച വലയിൽ രണ്ട് പേർ കുടുങ്ങി.

കഞ്ചാവും മാരക മയക്കുമരുന്നായ എം ഡി എമ്മുമായി പുറമേരിയിൽ രണ്ട് യുവാക്കൾ പൊലീസ് പിടിയിലായി. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് മയക്ക് മരുന്ന് വേട്ട .

പുറമേരി ,കുനിങ്ങാട് സ്വദേശികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. മോട്ടോർ ബൈക്ക് പിന്തുടർന്ന് പൊലീസ് എത്തിയപ്പോൾ ബൈക്ക് ഉപേക്ഷിച്ച് സംഘം കടന്നു കളയാൻ ശ്രമിക്കുകയായിരുന്നു.

Exit mobile version