Site icon Fourteen Kerala – 14 Kerala News

വയനാട്ടിൽ ഭർതൃവീട്ടിൽ പീഡനം; ഭ‍ർത്താവടക്കം 4 പേ‍ർക്കെതിരെ കേസ്

വയനാട്: പനമരം കൂളിവയലിൽ ഭർതൃ വീട്ടിൽ അന്ധവിശ്വാസത്തിന്‍റെ പേരിൽ പീഡിപ്പിക്കുന്നുവെന്ന് യുവതിയുടെ പരാതി. വാളാട് സ്വദേശിയായ പത്തൊൻപതുകാരിയാണ് ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ പരാതി നൽകിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ യുവതിയുടെ ഭർത്താവ് പനമരം കൂളിവയൽ സ്വദേശി ഇഖ്ബാൽ, ഇഖ്ബാലിൻ്റെ ഉമ്മ, സഹോദരി, സഹോദരീ ഭർത്താവ് എന്നിവർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് .

ഭർതൃമാതാവിന്റെ അന്ധവിശ്വാസത്തിന് കീഴ് പ്പെട്ട് ഭ‍ർതൃ കുടുംബം മാനസീകമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്നാണ് യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. ഒൻപത് മാസം മുമ്പാണ് ഇഖ്ബാലുമായുള്ള പെൺകുട്ടിയുടെ വിവാഹം നടന്നത്. അന്നുമുതൽ തന്നെ പീഡനം നേരിട്ടിരുന്നതായാണ് ആരോപണം. പരാതി വിശദമായി പരിശോധിച്ച ശേഷം തുട‍ർ നടപടി ഉണ്ടാകുമെന്ന് പനമരം പൊലീസ് അറിയിച്ചു.

Exit mobile version