Site icon Fourteen Kerala – 14 Kerala News

പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യുവാവ് പിടിയിൽ

കൊല്ലം : കൊല്ലം കാവനാട് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം ഗര്‍ഭം അലസിപ്പിച്ച യുവാവ് പിടിയിൽ. അരവിള സ്വദേശി 21 വയസുള്ള സബിനാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞയാഴ്ച നഗരത്തിലെ ലേഡീസ് ഹോസ്റ്റലിൽ നിന്ന് രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ കാണാതായിരുന്നു.

കൊല്ലം ഈസ്റ്റ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കണ്ടെത്തുന്നതും പീഡന വിവരം പുറത്താകുകയും ചെയ്തത്. സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തി പ്രണയം നടിച്ച് ഹോസ്റ്റലിൽ നിന്ന് കടത്തിക്കൊണ്ടുപോയി പ്രതിയുടെ വീട്ടിലും ബന്ധുവീട്ടിലുമെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. പ്രതിയുടെ അമ്മയുടേയും ബന്ധുക്കളുടേയും ഒത്താശയോടെയാണ് ഗര്‍ഭം അലസിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.

Exit mobile version