Site icon Fourteen Kerala – 14 Kerala News

പാലക്കാട് സ്വദേശി യുവാവ് നാദാപുരത്തെ താമസ സ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ചു

കോഴിക്കോട് : നാദാപുരം മേഖലിൽ പരസ്യകലയിൽ ജോലി ചെയ്യുന്ന പാലക്കാട് സ്വദേശി യുവാവ് ഇരിങ്ങണ്ണൂരിലെ താമസ സ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ചു.

പാലക്കാട് സ്വദേശി സോനേഷ് (33 ) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. സോനേഷിനെ നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.

വിവരം അറിയിച്ചതിനെ തുടർന്ന് പാലക്കാട്ട് നിന്ന് ബന്ധുക്കൾ നാദാപുരത്തേക്ക് തിരിച്ചിട്ടുണ്ട്. വിവിധ വ്യാപാരസ്ഥാപനങ്ങളുടെ നെയിം ബോർഡ് സ്ഥാപിക്കുന്നതിലൂടെ സോനേഷ് നാദാപുരം മേഖലയിൽ സുപരിചിതനാണ്. മരണകാരണം ഹൃദയാഘാതമാണെന്ന് കരുതുന്നു.

Exit mobile version