Site icon Fourteen Kerala – 14 Kerala News

കാലവർഷം; കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു

കോഴിക്കോട്: കാലവർഷത്തോടനുബന്ധിച്ച് വെള്ളക്കെട്ടും അപകടങ്ങളും ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിനായി കോഴിക്കോട് കോർപ്പറേഷൻ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു.

കോർപ്പറേഷന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കൺട്രോൾ റൂമിൽ ലഭിക്കുന്ന പരാതികൾക്ക് പരിഹാര നടപടികൾ സ്വീകരിക്കുന്നതിനായി അസിസ്റ്റന്റ് എൻജിനിയർമാരുടെ നേതൃത്വത്തിൽ ഹെൽത്ത് ഇൻസ്പെക്ടർമാരും റവന്യൂ വിഭാഗം ജീവനക്കാരും ഉൾപ്പെടുന്ന 12 ഫ്ലഡ് സ്ക്വാഡുകളും രൂപീകരിച്ചിട്ടുണ്ട്. കൺട്രോൾ റൂം നമ്പറുകൾ ചുവടെ;

6238894656, 7346641622, 9633868557, 9645348428, 9847612194

Exit mobile version