Site icon Fourteen Kerala – 14 Kerala News

വടകരയിൽ ഇടിമിന്നലിൽ വീടിന്‍റെ ഭിത്തി തകർന്ന് അപകടം; വൈദ്യുത ഉപകരണങ്ങൾക്കും കേടുപാട്

കോഴിക്കോട് : കോഴിക്കോട് വടകരയിൽ ഇടിമിന്നലിൽ വീടിന്‍റെ ഭിത്തി തകർന്ന് അപകടം. വടകര കോട്ടപ്പള്ളിയിലെ കുനി ഇല്ലത്ത് ശ്രീധരൻ നമ്പൂതിരിയുടെ വീടിനാണ് ഇടിമിന്നലേറ്റത്. മിന്നലിൽ വീടിന്‍റെ ഭിത്തി ചിതറിത്തെറിച്ചു.

വീട്ടിലെ വൈദ്യുത ഉപകരണങ്ങൾക്കും കേടുപാടുണ്ടായി. വീട്ടിലുണ്ടായിരുന്ന മൂന്ന് പേരും പരിക്കില്ലാതെ രക്ഷപ്പെട്ടു.
അതേസമയം മലപ്പുറത്ത് ഇടിമിന്നലേറ്റ് സ്കൂൾ വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം. മലപ്പുറം കോട്ടക്കലിൽ ചങ്കുവെട്ടി സ്വദേശി അൻസാറിന്റെ മകൻ ഹാദി ഹസൻ (13) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 6.30 തോടെ ആയിരുന്നു അപകടം. ഇവിടെയുണ്ടായ ഇടിമിന്നലിൽ മറ്റാർക്കും പരിക്കില്ലെന്നാണ് വിവരം.

Exit mobile version