Site icon Fourteen Kerala – 14 Kerala News

അജ്മാനിൽ നിന്ന് നാട്ടിലേക്ക് വന്ന കോഴിക്കോട് സ്വദേശി ഹൃദയാഘാതത്താൽ മരിച്ചു

കോഴിക്കോട് : അവധിക്ക് അജ്മാനിൽ നിന്ന് നാട്ടിലേക്ക് വന്ന കോഴിക്കോട് നാദാപുരം സ്വദേശി യുവാവ് ഹൃദയാഘാതത്താൽ മരിച്ചു. നാദാപുരം ജാതിയേരി കല്ലുമ്മൽ പരേതനായ മേനക്കോത്ത് അന്ത്രുവിൻ്റെ മകൻ കുനീലാണ്ടിയിൽ അനസ് (25) ആണ് മരിച്ചത്. ഒരാഴ്ച്ച മുമ്പാണ് അജ്മാനിലെ കഫ്റ്റേരിയ തൊഴിലാളിയായ അനസ് നാട്ടിലേക്ക് പോയത്. ഇന്നലെ രാവിലെ വീട്ടിൽ വെച്ച് നെഞ്ച് വേദന അനുഭവപ്പെട്ട അനസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ചെക്യാട് ഗ്രാമ പഞ്ചായത്ത് നസീമ കൊട്ടാരം സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റംല കുട്ട്യാപ്പണ്ടി , മുസ്ലി ലീഗ് നേതാക്കളായ അഹമ്മദ് പുന്നക്കൽ സുപ്പിനരിക്കാട്ടേരി മുഹമ്മദ് ബംഗ്ലത്ത് അബ്ദുല്ല വയലോളി, അജ്മാൻ കെ.എം സി സി സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ എം ഇസ്മായിൽ ഷർജാ കെ.എം സി .സി കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി അലി വടയം , ട്രഷറർ അഷ്‌റഫ് അത്തോളി , മണ്ഡലം പ്രസിഡന്റ് റഫീഖ് പി.പി തുടങ്ങിയവർ വീട്ടിലെത്തി അനുശോചിച്ചു. മതാവ്: ആസ്യ സഹോദരൻമാർ: ബഷീർ, അഫ്സത്ത്, അന്നത്ത്.

Exit mobile version